റെഡ്സ്റ്റാർ ഫൈൻ ആർട്സ് സൊസൈറ്റി
സ്വഛന്ദം ഒഴുകുന്ന നദിയും ഇടതൂർന്നു നിൽക്കുന്ന തെങ്ങിൻ തോപ്പുകളും, പൊക്കാളിപ്പാട ശേഖരങ്ങളും .... അന്നന്നത്തെ അന്നം തേടി യാത്ര ചെയ്യുന്ന സാധാരണ ജനവിഭാഗങ്ങൾ... ഗ്രാമസൗന്ദര്യം ആവോളം നുകരാൻ പാകത്തിന് പ്രകൃതിയുടെ മേലാപ്പ് ചാർത്തി നിൽക്കുന്ന കൈതാരം എന്ന കൊച്ചുഗ്രാമം. അവിടെയാണ് 1985 ൽ റെഡ്സ്റ്റാർ ''ഫൈൻ ആർട്സ് സൊസൈറ്റിയുടെ .പ്രാങ് രൂപമായ റെഡ്സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബ് രൂപീകൃതമാകുന്നത് .കിളിത്തട്ടു കളിച്ചും ഓടിത്തിമിർത്തും സമയം പോക്കിയ യുവതയുടെ
ആഗ്രഹ സാക്ഷാത്കാരം. പടിപടിയായി ഫുട്ബോളിലേക്കും കബഡിയിലേക്കും ചേക്കേറിയ യുവത്വം.കബഡി നാടിൻ്റെ കായിക ഇനമായി മാറാൻ അധിക കാലം വേണ്ടി വന്നില്ല. അവിടെ നിന്നും കലയുടെയും സംസ്കാരത്തിൻ്റെയും പാതയിൽ സഞ്ചരിക്കാൻ വെമ്പിയ ഭൂതകാലത്തിൻ നിന്നാണ് റെഡ്സ്റ്റാർ ഫൈൻ ആർട്സ് സൊസൈറ്റി ജന്മം കൊണ്ടത്.