ചരിത്രം



സ്വഛന്ദം ഒഴുകുന്ന നദിയും ഇടതൂർന്നു നിൽക്കുന്ന തെങ്ങിൻ തോപ്പുകളും, പൊക്കാളിപ്പാട ശേഖരങ്ങളും .... അന്നന്നത്തെ അന്നം തേടി യാത്ര ചെയ്യുന്ന സാധാരണ ജനവിഭാഗങ്ങൾ... ഗ്രാമസൗന്ദര്യം ആവോളം നുകരാൻ പാകത്തിന് പ്രകൃതിയുടെ മേലാപ്പ് ചാർത്തി നിൽക്കുന്ന കൈതാരം എന്ന കൊച്ചുഗ്രാമം. അവിടെയാണ് 1985 ൽ റെഡ്സ്റ്റാർ ''ഫൈൻ ആർട്സ് സൊസൈറ്റിയുടെ .പ്രാങ് രൂപമായ റെഡ്സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബ് രൂപീകൃതമാകുന്നത് .കിളിത്തട്ടു കളിച്ചും ഓടിത്തിമിർത്തും സമയം പോക്കിയ യുവതയുടെ
ആഗ്രഹ സാക്ഷാത്കാരം. പടിപടിയായി ഫുട്ബോളിലേക്കും കബഡിയിലേക്കും ചേക്കേറിയ യുവത്വം.കബഡി നാടിൻ്റെ കായിക ഇനമായി മാറാൻ അധിക കാലം വേണ്ടി വന്നില്ല. അവിടെ നിന്നും കലയുടെയും സംസ്കാരത്തിൻ്റെയും പാതയിൽ സഞ്ചരിക്കാൻ വെമ്പിയ ഭൂതകാലത്തിൻ നിന്നാണ് റെഡ്സ്റ്റാർ ഫൈൻ ആർട്സ് സൊസൈറ്റി ജന്മം കൊണ്ടത്.

ഉദ്ഘാടനം.

2002 ജനവരി 26 ന് കൈതാരം ഗവൺമെൻ്റ് ഹൈസ്കൂളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. കൈതപ്രം വിശ്വനാഥൻ ദീപം കൊളുത്തി റെഡ്സ്റ്റാർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു..റിട്ട. ഡെപ്യൂട്ടി കളക്ടറും ചെയർമാനുമായ ശ്രീ.സച്ചിദാനന്ദൻ നായർ ആദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ അഡ്വ.വി.ഡി.സതീശൻ MLA, ശ്രീ.പി.രാജു Ex.MLA, പ്രൊഫ.എൻ.ജി.ഉണ്ണികൃഷ്ണൻ, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ജോസഫ് ,ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.എം.ബി.
സ്യമന്തഭദ്രൻ എന്നിവർ സംസാരിച്ചു.ചടങ്ങിൽ കണ്ണൻ ജി.നാഥിൻ്റെ തബലവാദനം, മാസ്റ്റർ കിച്ചുവിൻ്റെയും സുനിൽ ഭാസ്കറിൻ്റെയും വയലിനും ചേർന്നപ്പോൾ ഉദ്ഘാടന വേദി സംഗീതാത്മകമായി.

തുടർന്ന് കലാതിലകം ബിറ്റി മോഹൻ്റെ നൃത്ത പരിപാടിയും ശ്രീ.രാജൻ മഞ്ഞുമ്മലിൻ്റെ ഏകാഭിനയ നാടകവും അരങ്ങേറി.

ഉദ്ഘാടനത്തിന് മുന്നോടിയായി രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഫോട്ടോ എക്സിബിഷൻ വേറിട്ടൊരു അനുഭവമായിരുന്നു.പ്രശസ്ത ഫോട്ടോ ഗ്രാഫേഴ്സ് ആയിരുന്ന ശ്രീ.വിൽസൺ മൊണാലിസ ശ്രീ.വിഷ്ണുപ്രിയ കർത്ത, ശ്രീ.ജോഷി മഞ്ഞുമ്മൽ, ശ്രീ.ബേബി കളർ വിഷൻ എന്നിവരുടെ ജീവൻ തുടിക്കുന്ന ഫോട്ടോകളുടെ വിപുലമായ ശേഖരം ഉണ്ടായിരുന്നു. പ്രശസ്ത കാർട്ടൂണിസ്റ്റ് ശിവൻ പറവൂർ കാർട്ടൂൺ വരച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.. കൈതാരം ഹൈസ്കൂൾ വിദ്യാർത്ഥികളുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി.

2002 ജനവരി 26 ന് കൈതാരം ഗവൺമെൻ്റ് ഹൈസ്കൂളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. കൈതപ്രം വിശ്വനാഥൻ ദീപം കൊളുത്തി റെഡ്സ്റ്റാർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു..റിട്ട. ഡെപ്യൂട്ടി കളക്ടറും ചെയർമാനുമായ ശ്രീ.സച്ചിദാനന്ദൻ നായർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ലക്ഷ്യങ്ങൾ വിശദീകരിച്ചു.അഡ്വ.വി.ഡി.സതീശൻ MLA, ആദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ശ്രീ.പി.രാജു Ex.MLA, പ്രൊഫ.എൻ.ജി.ഉണ്ണികൃഷ്ണൻ, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ജോസഫ് ,ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.എം.ബി.
സ്യമന്തഭദ്രൻ എന്നിവർ സംസാരിച്ചു.ചടങ്ങിൽ കണ്ണൻ ജി.നാഥിൻ്റെ തബലവാദനം, മാസ്റ്റർ കിച്ചുവിൻ്റെയും സുനിൽ ഭാസ്കറിൻ്റെയും വയലിനും ചേർന്നപ്പോൾ ഉദ്ഘാടന വേദി സംഗീതാത്മകമായി.

തുടർന്ന് കലാതിലകം ബിറ്റി മോഹൻ്റെ നൃത്ത പരിപാടിയും ശ്രീ.രാജൻ മഞ്ഞുമ്മലിൻ്റെ "ബീഹാർ" എന്ന ഏകാഭിനയ നാടകവും അരങ്ങേറി.

ഉദ്ഘാടനത്തിന് മുന്നോടിയായി രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഫോട്ടോ എക്സിബിഷൻ വേറിട്ടൊരു അനുഭവമായിരുന്നു.പ്രശസ്ത ഫോട്ടോ ഗ്രാഫേഴ്സ് ആയിരുന്ന ശ്രീ. വിൻസെൻ്റ് മൊണാലിസ വൈപ്പിൻ ശ്രീ.വിഷ്ണുപ്രിയം കർത്ത, ശ്രീ.ജോഷി മഞ്ഞുമ്മൽ, ശ്രീ.ബോബി കളർ വിഷൻ ,ശ്രീ.ശിവറാം കൊച്ചിൻ, ശ്രീ.സജി എണ്ണക്കാട്, ശ്രീ.മോഹൻ ഏലൂർ എന്നിവരുടെ ജീവൻ തുടിക്കുന്ന ഫോട്ടോകളുടെ വിപുലമായ ശേഖരം ഉണ്ടായിരുന്നു. പ്രശസ്ത കാർട്ടൂണിസ്റ്റ് ശിവൻ പറവൂർ കാർട്ടൂൺ വരച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.. കൈതാരം ഹൈസ്കൂൾ വിദ്യാർത്ഥികളുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി..

 

Redstar Facebook Page

കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ബന്ധപ്പെടുക

- redstarkaitharam@gmail.com
- +91 94472 66350