35 ന്റെ നിറവിൽ-റെഡ് സ്റ്റാർ.
Date : 1st March 2023
35 ന്റെ നിറവിൽ-റെഡ് സ്റ്റാർ.
ബുള്ളറ്റിൻ : 1 (1987 ജനുവരി - മാർച്ച്)
കൈതാരത്ത് വീണ്ടും റെഡ്സ്റ്റാർ കബഡി പുനർജ്ജനിക്കുമ്പോൾ പിന്നിട്ട വഴികളിലേയ്ക്ക് തിരിഞ്ഞു നോക്കുന്നത് നല്ലതാണെന്ന് തോന്നുന്നു. പ്രത്യേകിച്ച് മൂന്നര പതിറ്റാണ്ടിന്റെ ഓർമ്മകൾ അയവിറക്കുന്ന ഈ സന്ദർഭത്തിൽ.
റെഡ് സ്റ്റാറിന്റെ പിറവി..ഒപ്പം സഞ്ചരിച്ചവർ.. വളർച്ചയുടെ പിന്നാമ്പുറങ്ങൾ .. പ്രതിബന്ധങ്ങൾ .. നിഷ്ക്കളങ്കമായ ഗ്രാമവും അവിടത്തെ ജനതയും .. എല്ലാമെല്ലാം. പുതിയ തലമുറയ്ക്ക് അതൊരു തിരിച്ചറിവും പഴയ തലമുറയ്ക്ക് മധുരതരമായ ഓർമ്മകളുമാകും സമ്മാനിക്കുക.. ഒപ്പം ഗൃഹാതുരത്വം നിറഞ്ഞ ഗ്രാമത്തിന്റെ ചരിത്രവും ..
1987 ജനവരി 4, ഞായറാഴ്ച്ച സന്ധ്യാനേരം. കലയും കായിക വിനോദവും സാഹിത്യാഭിരുചിയുമുള്ള ഒരു പറ്റം യുവാക്കൾ കൈതാരം ഹൈസ്കൂളിന് സമീപം മുഹമ്മദ് സാറിന്റെ (മമ്മദ്) പറമ്പിൽ താമസിച്ചിരുന്ന ഇ.സി.സതീശന്റെ ചെറിയ കൂരയിൽ ഒത്തുകൂടി റെഡ്സ്റ്റാർ ആർട്ട്സ് & സ്പോർട്സ് ക്ലബ്എന്ന സംഘടനയ്ക്ക് രൂപം നൽകി. (പന്തൽ പണിക്കാരനായിരുന്ന സതീശൻ ഇന്ന് ജീവിച്ചിരുപ്പില്ല)
കൊച്ചിൻ ഷിപ്പ് യാർഡിൽ ഉദ്യോഗസ്ഥനായിരുന്ന കൊഴങ്ങാപ്പിള്ളി കെ.കെ.ശശിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പ്രഥമയോഗത്തിൽ 22 പേർ പങ്കെടുത്തു.
1)ഇ.സി.സതീശൻ
2)എൻ.കെ.ബാബു
3) ടി.ആർ.കലാധരൻ
4) എം.ഇ.പ്രഭാകരൻ
5) കെ.എസ്. ഷാജി
6) സി.ആർ. സന്തോഷ്
7) എൻ.ബി. സോമൻ
കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ബന്ധപ്പെടുക
- redstarkaitharam@gmail.com
- +91 94472 66350